Sunday, May 11, 2008
കൊച്ചൂട്ടി മാപ്പിള പറഞ്ഞ കഥകള്‍
ഏറ്റുമാനൂരിനടുത്ത് കാളികാവിനും വയലായ്ക്കുമിടയില്‍ ഊരമറ്റം ചിറയ്ക്ക് വളരെയടുത്തായിട്ടായിരുന്നു കൊച്ചൂട്ടി മാപ്ലയുടെ വീട്. തീര്‍ത്തും രസികനും തന്മയത്വത്തോടെ കഥകള്‍ മെനയുകയും അതു പ്രചരിപ്പിയ്ക്കുകയും കൊച്ചൂട്ടിമാപ്ലയുടെ പതിവായിരുന്നു. കോതമംഗലത്തുനിന്നും പാട്ടകൃഷി കഴിഞ്ഞ് തലയില്‍ ചേളാകവുമായി രാത്രികാലങ്ങളിലാണു കൊച്ചൂട്ടി മാപ്ലയുടേയും സംഘത്തിന്റെയും മടക്കയാത്ര.യാത്ര കാളവണ്ടിയിലും നടന്നുമൊക്കെയായിരുന്നു. അത് മിക്കതും രാത്രിയിലും.കൊച്ചൂട്ടി മാപ്ല ജീവിച്ചിരുന്നകാലഘട്ടം 1965 ന് മുന്‍പാണ്.അന്നൊക്കെ വാഹന സൗകര്യം വളരെ വിരളമായിരുന്നു.രാത്രികാലങ്ങളില്‍ വിജനമായ പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ പേടിതോന്നാതിരിക്കാന്‍ പാട്ടുകള്‍ ഉണ്ടാക്കി ഉര്‍ക്കെയുയുറക്കെ പാടിയും കഥകള്‍ പരസ്പരം പറഞ്ഞും ആയിരുന്നു യാത്ര.
Subscribe to:
Post Comments (Atom)


No comments:
Post a Comment