Monday, May 12, 2008
തീറ്ററപ്പായി
തൃശൂര്‍ക്കാരായ ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒരാളായിരുന്നൂ റപ്പായിയേട്ടന്‍. അധികം പൊക്കമില്ലാതെ എപ്പോഴും ലൂസ്സായ കാക്കി ഷര്‍ട്ടിട്ടുകൊണ്ട് നിര്‍വികാരനായി റപ്പായിയേട്ടന്‍.
Sunday, May 11, 2008
കോമരം
ചെറുശ്ശേരിക്കാവിലെ കോമരമായിരുന്ന രാമന് നായര്‍ തീപ്പെട്ടപ്പോള്‍ നാട്ടുകാരുടെ സദസ്സ് തീരുമാനിച്ച നറുക്കെടുപ്പിലൂടെയാണ് നാരായണന് കോമരമാകുന്നത്. അത്യാവശ്യം കുറുമ്പുകളും അല്പം രാഷ്ട്രീയവും സ്വല്പം വിളവുകളുമായി നടന്നിരുന്ന നാരായണനു നറുക്കുവീണത് എല്ലാവര്ക്കും അല്ഭുതംതന്നെയായിരുന്നു.
"ഭഗോതി കനിഞ്ഞേക്ക്ണു" മുത്തശ്ശി പറഞ്ഞു..
കൊച്ചൂട്ടി മാപ്പിള പറഞ്ഞ കഥകള്‍
ഏറ്റുമാനൂരിനടുത്ത് കാളികാവിനും വയലായ്ക്കുമിടയില് ഊരമറ്റം ചിറയ്ക്ക് വളരെയടുത്തായിട്ടായിരുന്നു കൊച്ചൂട്ടി മാപ്ലയുടെ വീട്. തീര്‍ത്തും രസികനും തന്മയത്വത്തോടെ കഥകള്‍ മെനയുകയും അതു പ്രചരിപ്പിയ്ക്കുകയും കൊച്ചൂട്ടിമാപ്ലയുടെ പതിവായിരുന്നു. കോതമംഗലത്തുനിന്നും പാട്ടകൃഷി കഴിഞ്ഞ് തലയില്‍ ചേളാകവുമായി രാത്രികാലങ്ങളിലാണു കൊച്ചൂട്ടി മാപ്ലയുടേയും സംഘത്തിന്റെയും മടക്കയാത്ര.യാത്ര കാളവണ്ടിയിലും നടന്നുമൊക്കെയായിരുന്നു. അത് മിക്കതും രാത്രിയിലും.കൊച്ചൂട്ടി മാപ്ല ജീവിച്ചിരുന്നകാലഘട്ടം 1965 ന് മുന്‍പാണ്.അന്നൊക്കെ വാഹന സൗകര്യം വളരെ വിരളമായിരുന്നു.രാത്രികാലങ്ങളില്‍ വിജനമായ പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ പേടിതോന്നാതിരിക്കാന് പാട്ടുകള്‍ ഉണ്ടാക്കി ഉര്ക്കെയുയുറക്കെ പാടിയും കഥകള്‍ പരസ്പരം പറഞ്ഞും ആയിരുന്നു യാത്ര.
പിഞ്ചായില് ആശാന്
എന്നെ എഴുത്തുപഠിപ്പിച്ച ആശാനാണ് പിഞ്ചായിലാശാന്. പേരുകൃത്യമായി നിശ്ചയമില്ല. അല്ലെങ്കില്‍ ഒരു പേരില്‍ എന്തിരിയ്ക്കുന്നു.
Subscribe to:
Comments (Atom)

